
താളത്തിൽ ചുവടുവച്ചും മേളപ്പതക്കമൊരുക്കിയും വളയിട്ട കൈകളാൽ കൊട്ടികയറാൻ കടയ്ക്കലിലെ കുടുംബശ്രീയും ഒരുങ്ങുന്നു.കടയ്ക്കലിലും ഇവരുടെ കൊട്ടിന്റെ പ്രതിധ്വനി കേൾക്കാം. ഒരുപക്ഷെ വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്ന അവരെ അതിന് പ്രാപ്തമാക്കിയത് കേരളത്തിൽ സ്ത്രീശാക്തീകരണത്തിന് ഊടും പാവും നെയ്ത കുടുംബശ്രീ പ്രസ്ഥാനമാണ്.പുരുഷാധിപത്യവും പാരമ്പര്യവും നിലനിൽക്കുന്ന വാദ്യകലാരംഗത്തേക്കാണ് ഒരുകൂട്ടം സ്ത്രീകൾ വാദ്യകലയും ഒരു തൊഴിൽ സംരംഭമാക്കി മാറ്റാമെന്നുള്ള ബോധ്യവുമായി കടന്നുവരുന്നത്.
കടയ്ക്കലിലെ കുടുംബശ്രീ പ്രവർത്തകർ പുതിയ സംരംഭത്തിനു തുടക്കം കുറിച്ചു. കലയെ ഏറെ സ്നേഹിക്കുന്ന കുറച്ചു പ്രവർത്തകരാണ് ശിങ്കാരിമേളം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത്.
പഞ്ചായത്ത് ഭരണ സമിതിയും ഇതിനോടൊപ്പം ചേർന്നു.കടയ്ക്കൽ പഞ്ചായത്ത് 2023-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നിർവ്വഹണം നടത്തിയത്.21 പേരാണ് ഇപ്പോൾ വൈഖരി ടീമിലുള്ളത്.കുടുംബശ്രീ ജില്ലാ മിഷനാണ് ഇവർക്ക് വേണ്ടുന്ന പരിശീലനം നൽകിയത്.
16-12-2024 വൈകുന്നേരം 4 മണിയ്ക്ക് കടയ്ക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ CDS ചെയർപേഴ്സൺ രാജേശ്വരി അധ്യക്ഷത വഹിയ്ക്കും. വൈസ് പ്രസിഡന്റ് ഷാനി എസ് എസ് .
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി , തൃതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, CDS മെമ്പർമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ,പൊതുപ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.



