
കടയ്ക്കൽ GVHSS വിദ്യാർത്ഥികളായ ആര്യയ്ക്കും അമൃതയ്ക്കും കടയ്ക്കൽ കോട്ടപ്പുറത്ത് പള്ളിയമ്പലം ജ്വല്ലറി ഉടമ ശ്രീ ജയചന്ദ്രൻ പിള്ള സംഭാവനയായി നൽകിയ സ്ഥലത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗവും പേഴ്സണൽ സ്റ്റാഫും ചേർന്ന് നിർമ്മിച്ചു നൽകിയ ” ആര്യാമൃതം” എന്ന വീട്ടിന്റെ അടുക്കളയ്ക്ക് ആവശ്യമായ എല്ലാ പാത്രങ്ങളും സ്കൂൾ എസ്പിസി യൂണിറ്റ് വാങ്ങി നൽകി.


കടയ്ക്കൽ സബ്ഇൻസ്പെക്ടർ ഷിജു സാർ, PTA പ്രസിഡന്റ് എസ് ബിനു, ഹെഡ്മാസ്റ്റർ വിജയകുമാർ റ്റി,ഡെപ്യൂട്ടി എച്ച് എം സോണിയ ടീച്ചർ,പി റ്റി എ വൈസ് പ്രസിഡന്റ് എസ് വികാസ്, SPC ചുമതല വഹിക്കുന്ന ഷിയാദ് ഖാൻ,സലീന ബീവി ടീച്ചർ,SPC കേഡറ്റുകൾ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



