
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളത്സവം ഡിസംബർ 6, 7,8,9 തീയതികളിൽ കടയ്ക്കൽ പഞ്ചായത്തിന്റെ വിവിധ വേദികളിൽ നടക്കും.6-12-2024 വെള്ളിയാഴ്ച രാവിലെ 10 മണി യ്ക്ക് പഞ്ചായത്ത് ടൗൺഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിയ്ക്കും. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷത വഹിയ്ക്കും.

വൈസ് പ്രസിഡന്റ് ഷാനി എസ് എസ് സ്വാഗതം പറയും, പഞ്ചായത്ത് സെക്രട്ടറി സജി തോമസ് നന്ദി പറയും.സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വി വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി, പഞ്ചായത്ത് അംഗങ്ങൾ, ക്ലബ് അംഗങ്ങൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.9 ന് നടക്കുന്ന സമാപന സമ്മേളനവും, സമ്മാന ദാനവും പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്യും.



