കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഭൂമിയും, വീടും ഇല്ലാത്തവർക്കായി കടയ്ക്കലിലെ വ്യാപാരി അബ്ദുള്ള ദാനമായി നൽകിയ വസ്തുവിൽ ലയൺസ് ക്ലബ് വച്ച് നൽകുന്ന ഭവന സമുച്ചയത്തിലേയ്ക്ക് നിലവിൽ മൂന്ന് മീറ്റർ വീതിയുള്ള റോഡ് ആണുണ്ടായിരുന്നത്. എന്നാൽ ഫയർ ആൻഡ് റസ്ക്യു അടക്കം വലിയ വാഹനങ്ങൾ പോകേണ്ടതിനാൽ അഞ്ച് മീറ്റർ റോഡ് ആവശ്യമാണ്.
ഒരു സൈഡ് ഒരു മീറ്റർ സ്ഥലം പഞ്ചായത്ത് മെമ്പർ ലൗലിയും കുടുംബവും തികച്ചും സൗജന്യമായി വിട്ടുനൽകി. ഒരു സൈഡിലുള്ള വസ്തു പഞ്ചായത്ത് വില കൊടുത്തു വാങ്ങാൻ തീരുമാനിയ്ക്കുകയായിരുന്നു.
കടയ്ക്കലിലെ സുമനസ്സുകളായ ആളുകളിൽ നിന്നും കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ സ്വരൂപിച്ചു. ആ തുക ഇന്ന് വസ്തു ഉടമയായ രവീന്ദ്രനും, കുടുംബത്തിനും വീട്ടിൽ എത്തി നൽകുകയായിരുന്നു.ലയൺസ് ക്ലബ് 26 വീടുകളാണ് ഇവിടെ നിർമിച്ചു നൽകുന്നത്