ചടയമംഗലം ബ്ലോക്ക് കേരളോത്സവത്തിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ സംസ്കൃതി ഗ്രന്ഥശാല അംഗങ്ങളായ ദേവിക,അഭിനന്ദ പി അരവിന്ദ് എന്നിവരാണ് കലാ തിലകപട്ടം പങ്കിട്ടത്.
കലാ കുടുംബത്തിൽ പിറന്ന ദേവികയും, അനുജത്തി അഭിനന്ദ പി അരവിന്ദും കലോത്സവ വേദിയിലെ സ്ഥിരം താരങ്ങളാണ്, പാട്ടും, നൃത്തവും ഒരേ വേദിയിൽ അവതരിപ്പിക്കുന്നത് ഇവരുടെ പ്രത്യേകതയാണ്.
കഥാ പ്രസംഗവും നന്നായി അവതരിപ്പിക്കും.സംസ്ഥാന സ്കൂൾ കലോത്സവത്തിലടക്കം നിരവധി സമ്മാനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്.സ്കൂൾ കലോത്സവങ്ങളിൽ എല്ലാവർഷവും ഇവർക്കാണ് കലാ തിലക പട്ടം ലഭിയ്ക്കാറ്.ഇവർക്ക് പിന്തുണയുമായി കുടുംബാംഗങ്ങൾ എല്ലാം വേദിയിൽ എത്താറുണ്ട്.