കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയ്ക്കുള്ളിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ആൽത്തറമൂട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന വിഷ്ണുവിനേയും, പശ്ചിമ ബംഗാൾ സ്വദേശിയായ ഡപ്പൻ കുമാർ ദാസിനെയുമാണ് ഇടിച്ചു വീഴ്ത്തിയത്
.പുല്ലുപണ ചരുവിള വീട്ടിൽ ശ്രീജിത്ത്, പൂജ ഭവനിൽ സമ്പത് എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്..വിഷ്ണുവും, ഡപ്പൻ കുമാർ ദാസും കടയിൽ ചായ കുടിച്ചു നിൽക്കുകയായിരുന്നു ഈ സമയം നിയന്ത്രണവിട്ട് അമിത വേഗത്തിൽ വന്ന ബൈക്ക് ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഡപ്പൻ കുമാറിനും, ശ്രീജിത്ത്, സമ്പത്ത് എന്നിവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വിഷ്ണുവിന് കാലിന് സാരമായ പരിക്കേറ്റു തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.