
വളവുപച്ച പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിലെ ആറാം സ്റ്റാൻ്റേർഡ് വിദ്യാർത്ഥി അൽബിറൂനി തയ്യാറാക്കി.
ഉടനെ ഉദ്ഘാടനം ചെയ്യുന്ന പോലീസ് സ്റ്റേഷൻ്റെ മാതൃക സ്കൂൾ സംഘടിപ്പിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ചു.
മാതൃക നിരവധിപ്പേരിൽ കൗതുകമുളവാക്കുകയും വളരെയേറെ ജനശ്രദ്ധയാകർഷിക്കുകയുമുണ്ടായി.പ്രസ്തുത മാതൃക കൊട്ടാരക്കര റൂറൽ എസ്.പി സാബു മാത്യുവിന് കൈമാറി.മാതൃക പുതിയ പോലീസ് സ്റ്റേഷനിൽ പ്രദർശനത്തിനായി സമർപ്പിച്ചിട്ടുണ്ട്.



