കാസർകോട്: ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി. കാസർകോട് കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെയാണ് അപകടം.
ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു. തീപടർന്നതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു. വാഹനം പൂർണമായും കത്തി നശിച്ചു.