കേരളത്തിന്റെ അഭിമാന പദ്ധതിയായ കുടുംബശ്രീക്ക് വീണ്ടുമൊരു പൊൻതൂവൽ കൂടി. ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സി ഡി എസ് ഓഫീസ് എന്ന പദവി ഇനി വയനാട് ജില്ലയിലെ വെങ്ങപ്പള്ളി സി ഡി എസിന് സ്വന്തം.
ജില്ലയിലെ താരതമ്യേനെ ചെറിയ സി ഡി എസ് ആയ വെങ്ങപ്പള്ളി കഴിഞ്ഞ വർഷമാണ് ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓഫീസ് സംവിധാനം നവീകരിക്കുക വഴി മെച്ചപ്പെട്ട സേവനം പൊതു ജനങ്ങൾക്ക് സമയബന്ധിതമായി നൽകാൻ സി ഡി എസിന് കഴിയും
. നൂറ്റി അൻപതിലധികം അയൽക്കൂട്ടങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വെങ്ങപ്പള്ളി സി ഡി എസിൽ ഉള്ളത്. ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും പിന്തുണയോടെ കിലയുടെ സഹകരണത്തോടെയാണ് വെങ്ങപ്പള്ളി ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.
ഫയലുകൾ ക്രമീകരികരിച്ചും സി ഡി എസ് ഗുണമേന്മ നയം രൂപകരിച്ചും പൊതുജന അഭിപ്രായം സ്വീകരിച്ചുമാണ് അഭിമാനർഹമായ നേട്ടം കുടുംബശ്രീ കൈവരിച്ചിരിക്കുന്നത്.