
കളോത്സവ നടത്തിപ്പിലേക്കായി സുമനുസ്സകളായ വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തികമായി, ഉത്പന്നമായും നൽകി.
“കടയ്ക്കൽ ഒരുമ” പ്രവാസി കൂട്ടായ്മ ചടയമംഗലം സബ് ജില്ലാ കലോത്സവ ഭക്ഷണ ചെലവിലേക്ക് സംഭാവന ചെയ്ത 50000 രൂപ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ സംഘാടകസമിതി വർക്കിംഗ് ചെയർമാൻ അഡ്വ. ടി ആർ തങ്കരാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

കടയ്ക്കൽ പഞ്ചായത്ത് ചിങ്ങേലി വാർഡിലെ കുടുംബശ്രീ & തൊഴിലുറപ്പ് തൊഴിലാളികളുടെ സംഭാവനയായി ചടയമംഗലം സബ്ജില്ല കലോത്സവത്തിന്റെ ഭക്ഷണ പുരയിലേക്കുള്ള സാധനങ്ങൾ വാർഡ് മെമ്പർ ശ്രീമതി സബിത D S, ശ്രീമതി ഇന്ദിര ഭായി (CDS വൈസ് ചെയർ പേഴ്സൺ), തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് കൈമാറി.

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ ഭക്ഷണ കലവറയിലേക്ക് കടയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ യൂണിറ്റുകൾ ശേഖരിച്ച ഉൽപ്പന്നങ്ങൾ കടയ്ക്കൽ പഞ്ചായത്ത് ഓഫീസിൽ വച്ച് കലോത്സവ സംഘാടകസമിതി ഏറ്റുവാങ്ങി.

ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന ഗ്രാമീണം കൺവീനർ ഋഷികേശൻ നായർ പാവല്ല സംഘാടക സമിതിക്ക് കൈമാറി

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായി “All Kerala Private Bankers Association (AKPBA)” കടയ്ക്കൽ യൂണിറ്റിന്റെ സംഭാവന കലോത്സവ സംഘാടക സമിതിക്ക് കൈമാറി


ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായി കടയ്ക്കൽ GVHSS ലെ 1997 SSLC ബാച്ച് ശേഖരിച്ച തുക സംഘാടക സമിതിക്ക് കൈമാറി.
ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായുള്ള ആൽഫ കോളേജിന്റെ സംഭാവന സംഘാടകസമിതിക്ക് കൈമാറി

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായി കടയ്ക്കൽ GVHSS ലെ 1993 SSLC ബാച്ച് ( മധുര നെല്ലിക്ക) ശേഖരിച്ച തുക ഇന്ന് സംഘാടകസമിതിക്ക് കൈമാറി

ചടയമംഗലം സബ് ജില്ലാ കലോത്സവ കലവറയിലേക്ക് നിലമേൽ ഗവൺമെന്റ് യുപിഎസ് ശേഖരിച്ച് ഉൽപ്പന്നങ്ങൾ ഹെഡ്മാസ്റ്റർ ശ്രീ സജീവ് സാർ സംഘാടകസമിതിക്ക് കൈമാറി.

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ കലവറയിലേക്ക് കടയ്ക്കൽ ഗവ.യുപിഎസിലെ കുട്ടികൾ ശേഖരിച്ച ഉൽപ്പന്നങ്ങൾ കലോത്സവ സംഘാടക സമിതി ഏറ്റുവാങ്ങി

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായുള്ള ആൽഫ കോളേജിന്റെ സംഭാവന സംഘാടകസമിതിക്ക് കൈമാറി

ഗ്രാമീണം കടക്കലിന്റെ നേതൃത്വത്തിൽ ചടയമംഗലം സബ് ജില്ലാ സ്കൂൾ കലോത്സവ ഫണ്ടിലേക്ക് സംഭാവന നൽകിഗ്രാമീണം എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ ലക്ഷ്മി,ഇർഷാദ് പുനയം, സജു സലിം, സുനിൽ ശങ്കർ നഗർ വികാസ് കടയ്ക്കൽ ജിഷ ആർ എസ്. എന്നിവർ ചേർന്ന് കലോത്സവ സംഘാടകസമിതിക്ക് കൈമാറി

സബ് ജില്ലാ കലോത്സവത്തിനായുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റിന്റെ സംഭാവന കലോത്സവസംഘാടകസമിതിക്ക് കൈമാറി.

സബ്ജില്ലാ കലോത്സവത്തിന് 1990 SSLC ബാച്ചിന്റെ സംഭാവന സംഘാട സമിതി ഏറ്റുവാങ്ങി.

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായി പുല്ലുപണ വാർഡിലെ കുടുംബശ്രീ യൂണിറ്റുകൾ ശേഖരിച്ച ഉല്പന്നങ്ങൾ സംഘാടകസമിതിക്ക് കൈമാറി.

സബ് ജില്ലാ കലോത്സവത്തിനായി 2001 ലെ 10J ക്ലാസിന്റെ സംഭാവന സംഘാടകസമിതിക്ക് കൈമാറി

ചടയമംഗലം സബ് ജില്ലാ കലോത്സവത്തിനായുള്ള കടയ്ക്കൽ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ സംഭാവന സംഘാടക സമിതി ഏറ്റുവാങ്ങി.

സബ് ജില്ലാ കലോത്സവത്തിന്റെ കലവറയിലേക്ക് പൂർവ വിദ്യാർത്ഥിയായ ശ്രീ ലൈജു രണ്ട് ചാക്ക് അരി സംഭാവന ചെയ്തു.

ചടയമംഗലം സബ്ജില്ലാ കലോത്സവ കലവറയിലേക്ക് കുറ്റിക്കാട് CPHSS ലെ കുട്ടികൾ ശേഖരിച്ചു ഉത്പന്നങ്ങൾ AEO ശ്രീമതി ജ്യോതി ടീച്ചറുടെ നേതൃത്വത്തിൽ സംഘാടകസമിതി ഏറ്റുവാങ്ങി




