കൊല്ലം കടയ്ക്കലിൽ യു പി സ്കൂൾ അധ്യാപിക കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു.35 വയസ്സുള്ള ശ്രീജയാണ് മരിച്ചത്. ദർപ്പക്കാട് കോളനിയിലെ കുളത്തിലാണ് ഇവർ ചാടിയത്.ഇന്ന് പന്ത്രണ്ട് മണിയോട് കൂടി കാഞ്ഞിരത്തുംമൂട് കുന്നുംപുറത്തുള്ള വീട്ടിൽ നിന്നും ഇറങ്ങി ഇവിടെയുള്ള കുളത്തിൽ ചാടുകയായിരുന്നു.

കുളത്തിൽ നിന്നും ഇവരുടെ ചെരുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് കടയ്ക്കൽ ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.കടയ്ക്കൽ ഗവ യു പി സ്കൂൾ അറബിക് അധ്യാപികയാണ് മരിച്ച ശ്രീജഭർത്താവുമായി വേർപിരിഞ്ഞു താമസിച്ചു വരികയായിരുന്നു ഇവർ.സ്കൂളിൽ നിന്നും ലീവെടുത്തിരുന്നു.കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.