യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടി. വീസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വീസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താം. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻറ് സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻറ് പോർട്ട് സെക്യൂരിറ്റി (ICP) സെന്ററുകൾ വഴിയോ, ഐ.സി.പി അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകൾ വഴിയോ, ഓൺലൈനായോ അപേക്ഷിക്കാം.

പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ പ്രവാസികേരളീയർക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളായ ദുബായ് : പ്രവീൺ കുമാർ : +971 50 351 6991, അഡ്വ. ഗിരിജ : +971 55 3963907, രാജൻ കെ : +971 55 7803261 അബുദാബി : ഉബൈദുള്ള : +971 50 5722959, റാസൽഖൈമ : ഷാജി കെ : +971 50 3730340, അൽ ഐൻ : റസൽ മുഹമ്മദ് : +971 50 4935402, ഫുജൈറ : ഉമ്മർ ചൊലക്കൽ : +971 56 2244522, ഷാർജ : ജിബീഷ് കെ ജെ : +971 50 4951089 ഇമെയിലിലോ [email protected] ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്പോൺസറുടേയും പാസ്പോർട്ടുകളുടെ പകർപ്പ്, ആശ്രിതരുടെ സർട്ടിഫിക്കറ്റുകൾ (കുട്ടികൾക്ക്), എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകൾ അപേക്ഷ നൽകുന്നതിന് ആവശ്യമാണ്. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം (യു.എ.ഇ) വിടണം. അനധികൃത താമസക്കാർക്ക് ജോലി നൽകുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകൾക്കും നിർദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നവർ കനത്ത പിഴയും ഒടുക്കേണ്ടിവരും.