ജില്ലാ ഭരണകൂടത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണോത്സവം 2024 എന്ന പരിപാടിയിൽ കുട്ടികളുടെ പ്രസിഡന്റായി കടയ്ക്കൽ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റ്റി എസ് മാനവ്.

കൊല്ലം ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച വർണ്ണോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമത്സരത്തിൽ വിജയികളായവരിൽ നിന്നാണ് മാനവിനെ തിരഞ്ഞെടുത്തത്.പ്രസിന്റിനെ കൂടാതെ കുട്ടികളുടെ സ്പീക്കാറായി അഷ്‌ന ഫാത്തിമ, പ്രധാന മന്ത്രിയായി മാസ്റ്റർ അബ്റാർ ടി നാസിം എന്നിവരെയും തിരഞ്ഞെടുത്തിരുന്നു.

14 ന് നടന്ന ശിശുദിനഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ മാനവ് അധ്യക്ഷനായിരുന്നു.കൊല്ലം ശ്രീനാരായണ കോളേജില്‍ നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റര്‍ അബ്റാര്‍ ടി. നാസിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി കെ ഗോപൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി. മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡും ജില്ലയില്‍ ഒരുമാസമായി ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡും എം. നൗഷാദ് എം. എല്‍. എ. നല്‍കി.

ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി. ഷൈന്‍ ദേവ്, ജോയിന്റ് സെക്രട്ടറി സുവര്‍ണന്‍ പരവൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ, എസ്. എന്‍. കോളേജ് പ്രിന്‍സിപ്പല്‍ എസ്. വി. മനോജ്, എസ്. അക്ഷജ, എ. ഭവിക ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു

സി പി ഐ (എം) കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവും അഭിഭാഷകനുമായ അഡ്വ റ്റി ആർ തങ്കരാജിന്റെയും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി പി ശരണ്യയുടെയും മകനാണ് ടി എസ് മാനവ്.