

എസ്ഐ ചമഞ്ഞ് പണം തട്ടുന്നയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തളിപ്പറമ്പിലെ വ്യാപാരികൾ. കുറ്റൂരിൽ താമസിക്കുന്ന കരിമ്പം ചവനപ്പുഴയിലെ ജെയ്‌സൺ (42) ആണ് പിടിയിലായത്. ട്രാഫിക് എസ്ഐയാണെന്ന് പരിചയപ്പെടുത്തി പയ്യന്നൂർ, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളിൽനിന്ന് പണം വാങ്ങുന്നതായി നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉണ്ടായത്. ഇയാളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഞായർ രാവിലെ തളിപ്പമ്പിലെ ഒരു വ്യാപാരിയിൽനിന്ന് സമാനമായ രീതിയിൽ തട്ടിപ്പിന് ശ്രമിക്കവെയാണ് പിടിയിലായത്. പെരുമാറ്റത്തിൽ സംശയം തോന്നിയ വ്യാപാരിയുടെ തന്ത്രപരമായ നീക്കമാണ് ഈയാളെ കുടുക്കിയത്. തളിപ്പറമ്പ് സ്‌റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ പരാതിയില്ലാത്തതിനാൽ, പരാതിയുള്ള പയ്യന്നൂർ പൊലീസിന് കൈമാറി. ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്തിയതിന് കേസെടുത്തു.


