ശരീരത്തിലെ രക്തകോശങ്ങൾ നശിക്കുന്ന അധ്യപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരി മനസ്സുകളുടെ സഹായം തേടുന്നു.ചിതറ എ ബി നിവാസിൽ ബൈജു,അശ്വതി ദമ്പതിമാരുടെ മകൾ അമേയയാണ് അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തുടർ ചികിത്സയ്ക്കായി 60 ലക്ഷം രൂപ ചിലവ് വരും.

CMC HOSPITAL VELLORE

അടിക്കടി പനിയും, ക്ഷീണവും വന്നതിനെ തുടർന്ന് അമേയയെ ഒന്നരമാസം മുൻപാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർച്ചയായ പനിമൂലം പ്ലേറ്റ്ലെറ്റ്‌ കൗണ്ടിൽ ഗണ്യമായ കുറവുണ്ടായി തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണെന്ന് കണ്ടെത്തി.

തുടർ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാരും കുടുംബവും. പൊതു പ്രവർത്തകരും,നാട്ടുകാരും ചേർന്ന് ചികിത്സാ സഹായനിധി രൂപവൽക്കരിച്ചിട്ടുണ്ട്.