ചടയമംഗലം സബ് ജില്ലാ കലോത്സവം പ്രൗഡ ഗംഭീര ഘോഷയാത്രയോടെ കടയ്ക്കൽ GVHSS ൽ തുടക്കമായി.ഈ വർഷത്തെ ചടയമംഗലം ഉപജില്ലാ കലോത്സവം നവംബർ 4 ന് ആരംഭിച്ചു 7 ന് അവസാനിക്കും.

ഉപജില്ലയിലെ അൺപത്തി ഏഴ് സ്‌കൂളുകളിൽ നിന്നും ഏകദേശം 3000 കുട്ടികൾ മാറ്റുരായ്ക്കുന്ന കലാമാമാങ്കത്തിനാണ് ഇന്ന് തിരി തെളിഞ്ഞത്.

ഉച്ചയ്ക്ക് 2 മണിയ്ക്ക് കടയ്ക്കൽ ബസ്സ്റ്റാന്റിൽ നിന്നും ആരഭിച്ച വർണാഭമായ ഘോഷയാത്രയിൽ വിവിധ സ്‌കൂളുകളുടെ ബാനറിൽ കുട്ടികൾ അണി നിരന്നു.

മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ആയിരക്കണക്കിന് കുട്ടികളും അധ്യാപകരും, രക്ഷാകർത്താക്കളും ഈ ഘോഷയാത്രയുടെ ഭാഗമായി.നാടൻ കലാരൂപങ്ങളും, വിവിധ വേഷങ്ങളിലുള്ള കുട്ടികളും ,

ബാൻഡ്,നാടൻപാട്ട്, ദേശഭക്തിഗാനം, കോൽക്കളി, ഡഫ് കുത്തിയോട്ടം, ഒപ്പന, തിരുവാതിര എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.കടയ്ക്കലിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പള്ളിമുക്ക് വഴി സ്കൂളിൽ എത്തിച്ചേർന്നു.

സ്കൂൾ പി റ്റി എ പ്രസിഡന്റ്‌ അഡ്വ റ്റി ആർ തങ്കരാജ്, കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ഷാനി,സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,സുധിൻ കടയ്ക്കൽ തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ, സാംഘാടക സമിതി ഭാരവാഹികൾ,അധ്യാപകർ എന്നിവർ നേതൃത്വം നൽകി.