കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്‌റ്റേ അനുവദിച്ചു. യാത്രക്കാർ മികച്ച ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്.

എംസി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർ കാബിനുപിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കുകയും ചെയ്യും.7.30 മുതൽ 9.30 വരെയാണ് പ്രഭാതഭക്ഷണ സമയം, 12.30 മുതൽ 2 വരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനുമിടയിൽ ചായയ്ക്കും പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ട്.

ഭക്ഷണ നിലവാരത്തെ കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് പുനപരിശോധിക്കും. ശൗചാലയമില്ലാത്ത ഹോട്ടലുകൾ സ്ത്രീയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനു പിന്നാലെയാണ് ഹോട്ടലുകളുടെ തെരഞ്ഞെടുപ്പ് നടത്തി ലിസ്റ്റ് പുറത്തുവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *