പത്തനംതിട്ടയിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് 4 പേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിൽ എംസി റോഡിലാണ് സംഭവം. നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ആശാൻതുണ്ടിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. പുലർച്ചെയായിരുന്നു അപകടം.
വീട് പൂർണമായി തകർന്നു. അപകടസമയത്ത് രാജേഷ്, ഭാര്യ ദീപ, മക്കൾ മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റിട്ടുണ്ട്.