കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഭരണഭാഷ വാരാചരണത്തിന്റെ ഭാഗമായി ‘മലയാളഭാഷയിലെ കാവ്യവിനോദങ്ങൾ’ വിഷയത്തിൽ സാഹിത്യ സെമിനാർ സംഘടിപ്പിച്ചു. കുമളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ബിനുകുമാർ അധ്യക്ഷനായി.

സ്കൂൾ സീനിയർ സൂപ്രണ്ട് സുരേഷകുമാർ, കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ആർച്ച, ഹൈസ്കൂൾ മലയാള അധ്യാപകൻ നിഷാദ്, ഹയർസെക്കൻഡറി മലയാള അധ്യാപകൻ ഷംനാദ് എന്നിവർ ചടങ്ങിൽ  സംസാരിച്ചു. ഹെഡ്മിസ്ട്രസ്  സി എം ഗിരിജ സ്വാഗതവും അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ നായർ  നന്ദിയും പറഞ്ഞു.