
വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO എന്ന ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.
1500 ആളുകളെ പറ്റിച്ച് വിദേശത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഫോർട്ട് കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. 20,000 രൂപ നിക്ഷേപിക്കുമ്പോൾ ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കൊച്ചിയിൽ നിന്നും 54 പേരാണ് പരാതി നൽകിയത്.


