കൊല്ലം കുമ്മിളിൽ പത്തൊമ്പത്കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അൻസിമോളാണ് മരിച്ചത്.സമീപത്തെ കുളത്തിൽ കുട്ടി ചാടിയത് കണ്ട് പ്രദേശ വാസികൾ കടയ്ക്കൽ ഫയർഫോഴ്സിൽ വിവരം അറിയിച്ചു ഫയർഫോഴ്സെത്തി കുട്ടിയെ പുറത്തെടുത്തു സിപിആർ നൽകിയ ശേഷം കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം

കുറക്കോട് ചരുവിള വീട്ടിൽ മുജീബിന്റേയും, അനീസയുടേയും മകളാണ് മരണപ്പെട്ട അൻസിമോൾ. കുമ്മിളിൽ ഒരു തയ്യൽഷോപ്പിലെ തൊഴിലാളിയായിരുന്നു അൻസി.