മടവൂർ : കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന. ചില സാങ്കേതിക കാരണങ്ങളാൽ ജേതാക്കളുടെ പ്രഖ്യാപനം മരവിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഗൗരിനന്ദന സർവ്വകലാശാല ആസ്ഥാനത്തു നിന്ന് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി.

അക്ഷര ശ്ലോകം മലയാളം, അക്ഷരശ്ലോകം സംസ്‌കൃതം, മാപ്പിളപ്പാട്ട്, സംസ്കൃത പദ്യപാരായണം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഗൗരി നന്ദന കലാതിലക പട്ടം കരസ്ഥമാക്കിയത്. മടവൂർ, വേമൂട്, ബിന്ദുഭവനിൽ പരേതനായ രാജേന്ദ്രപ്രസാദിൻ്റെയും ബിന്ദുവിന്റെയും മകളായ ഗൗരിനന്ദന തൈക്കാട് ഗവ:ബി.എഡ് കോളേജ് വിദ്യാർത്ഥിനിയാണ്.