
ദേവീ ക്ഷേത്രത്തിൽ നിന്നും, പമ്പയിലേയ്ക്ക് ആരംഭിച്ച പുതിയ കെ എസ് ആർ ടി സി യുടെ പുതിയ ബേസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.

16-11-2024 ശനിയാഴ്ച വൈകുനേരം 7 മണിയ്ക്ക് ദേവീ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി, പ്രതാപൻ, ബ്ലോക്ക് അംഗം, സുധിൻ കടയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജെ. എം മർഫി, വി ബാബു,ആർ ശ്രീജ,സി പി സുരേഷ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് വികാസ്,സെക്രട്ടറി ഐ അനിൽ കുമാർ,

ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ബസ് ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.രാത്രി 7 മണിയ്ക്ക് ചടയമംഗലം ഡിപ്പോയിൽ നിന്നും യാത്ര തിരിയ്ക്കുന്ന ബസ് വെള്ളാർവട്ടം വഴി ക്ഷേത്രത്തിൽ എത്തിചേരും.

7.30 ന് എത്തി ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അവിടെ നിന്നും യാത്ര തിരിച്ച് കടയ്ക്കൽ, നിലമേൽ, ചടയമംഗലം, കൊട്ടാരക്കര, അടൂർ, പത്തനംതിട്ട വഴി പമ്പയിൽ എത്തിച്ചേരും.




