
നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന
ജവഹർലാൽ നെഹ്റുവിന്റെ 134 ആമത് ജന്മവാർഷികത്തോടനുബന്ധിച്ച് സർവ്വോദയാ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മവാർഷിക സ്മൃതി സംഗമം സംഘടിപ്പിച്ചു.

നേതാജി ഗ്യാസ് ഏജൻസി മാർക്കറ്റിംഗ് ഡയറക്ടർ വിഴിഞ്ഞം ഷറഫുദ്ദീൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നെറ്റിറച്ചിറ ജയൻ മുഖ്യപ്രഭാഷണം നടത്തി.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻനെടുമങ്ങാട് ശ്രീകുമാർ, വെമ്പിൽ സജി, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് പ്രസന്നൻ, ഗിരീഷ് സി, എ മുഹമ്മദ്, ഷാജി തുടങ്ങിയവർ സംസാരിച്ചു.



