
മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 1987ലും 1991ലും കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ് ഗ്രാമ വികസന മന്ത്രിയായിരുന്നു. ഏറെ നാളായി മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
