
പ്രശസ്ത കവിയും ഗാനരചയിതാവും ലോക റെക്കോർഡ് ജേതാവുമായ ദീപു ആർ എസ് ചടയമംഗലത്തിന് നാഷണൽ ട്രേഡ് വെൽഫെയർ കൗൺസിലും,ഹ്യൂമൻ വെൽഫെയർ കൗൺസിലും സംയുക്തമായി ഏർപ്പെടുത്തിയ “ഭാരത് ശ്രീ” ദേശീയ അവാർഡ് ലഭിച്ചു.

ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപി കാർത്തികേയ ശർമ്മ NHWC വികസിത ഭാരത് നാഷണൽ കോൺഫറൻസും പുരസ്‌കാര ദാനവും ഉദ്ഘാടനം ചെയ്തു,NHWC ദേശീയ ഉപദേശക ബോർഡ് അംഗം പ്രശാന്ത് അവസ്തി സ്വാഗതം ആശംസിച്ചു. രാജ്യസഭാ എംപി ശ്രീ. കാർത്തികേയ ശർമ്മ ചടങ്ങ് ഉത്ഘാടനം ചെയ്തു

*: ഇന്ത്യാ ഗവൺമെൻ്റ് നാഷണൽ ട്രേഡേഴ്‌സ് വെൽഫെയർ ബോർഡ് ചെയർമാൻ,
സുനിൽ ജെ സിഗ്വി മുഖ്യാഥിതിയായിരുന്നു.വീശിഷ്ടാതിഥികളായി .
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം, ശ്രീ ധന്യകുമാർ ചിന്നപ്പ ഗുണ്ടെ (മുൻ മന്ത്രി ആന്ധ്രാപ്രദേശ് ), നാഷണൽ ട്രേഡ് വെൽഫയർ കോർപറേഷൻ മെന്ററും ഏഷ്യ ഷിപ്പിംഗ് കമ്പനി ഹെഡ്മായ പിപി സിംഗ്,ദേശീയ ട്രേഡ് വെൽഫയർ ബോർഡ് അംഗങ്ങൾ, ഇൻഡസ്ട്രിയലിസ്റ്റ്കൾ,വിവിധ കേന്ദ്ര ബോർഡ്കളിലെ മെബർമാർ, പത്രപ്രവർത്തകർ,സാമൂഹിക സാംസ്കാരിക സാംസ്‌കാരിക, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
നാഷണൽ ഹ്യൂമൻ വെൽഫയർ കൌൺസിൽ ചെയർമാൻ ശ്രീ *ഗുഞ്ജൻ മേത്ത നന്ദി അർപ്പിച്ചു.ബഹു കാർത്തികേയ ശർമ എംപി, നാഷണൽ ട്രേഡ് വെൽഫയർ ബോർഡ് ചെയർമാൻ ശ്രീ സുനിൽ ജെ സിഗ്‌വി എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു.



