ദേവസ്വം ബോർഡ് സ്കൂളിലെ കുട്ടികൾ ശിശുദിനത്തിൽ കടയ്ക്കൽ ഫയർ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ ,താലൂക്ക് ആശുപത്രി, ചിൽഡ്രൻസ് പാർക്ക്‌
എന്നിവിടങ്ങളിൽ സന്ദർശനം നടത്തി

L k. G മുതൽ10 വരെ ക്ലാസുകളിലെ കുട്ടികളെ ആണ് പങ്കെടുപ്പിച്ചത്, ഫയർ സ്സ്റ്റേഷനിലേയും,പോലീസ് സ്റ്റേഷനിലേയും
ഉദ്യോഗസ്ഥർ കുട്ടികൾക്ക് ഓഫീസ് നടപടി ക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു.

താലൂക്ക് ആശുപത്രിയിലെ രോഗികൾക്കായി കുട്ടികൾ പൊതിച്ചോർ വിതരണം നടത്തി.പഞ്ചായത്ത്‌ പ്രസിഡന്റ് എം മനോജ്‌ കുമാർ സ്കൂളിനെ അനുമോദിക്കുകയുണ്ടായി.ഇതിലൂടെ കുട്ടികൾക്ക് പോലീസ്, സ്റ്റേഷൻ, ഫയർസ്റ്റേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.

പ്രോഗ്രാമിന് നേതൃത്വം കൊടുത്ത സ്കൂളിലെ പ്രഥമ അധ്യാപിക ഗീതയെ പഞ്ചായത്ത്‌ പ്രേസിഡന്റ് പ്രതേകം അനുമോദിച്ചു.