
ചടയമംഗലം ഉപജില്ലാ കാലോത്സവം നാല് മുതൽ ഏഴു വരെ കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ഉപജില്ലയിലെ 57 സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കും.നാളെ (04-11-2024)തുടങ്ങും.രാവിലെ 8 ന് പതാക ഉയർത്തൽ 10 മുതൽ രചന, ചിത്രകല, അറബിക് സംസ്കൃത കലാ മത്സരങ്ങൾ എന്നിവ നടക്കും വൈകിട്ട് മൂന്നിന് കലോത്സവ വിളംബര ഘോഷയാത്ര. ചൊവ്വാഴ്ച രാവിലെ 10 ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിയ്ക്കും. അറബിക് കാലോത്സവം എൻ കെ പ്രേമചന്ദ്രൻ എം പി യും, സംസ്‌കൃതോത്സവം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരനും ഉദ്ഘാടനം ചെയ്യും.7 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് സമാപന സമ്മേളനവും, സമ്മാന ദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ ഗോപൻ ഉദ്ഘാടനം ചെയ്യും.
പി ടി എ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ് അധ്യക്ഷനാകും, പ്രോഗ്രാം കമ്മിറ്റി കൺവീനർ അവാർഡ് പ്രഖ്യാപിക്കും. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ സമ്മാനദാനം നടത്തും. ഓവറോൾ ട്രോഫി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്തും സംസ്‌കൃതോത്സവ സമ്മാനദാനം കടയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുനും, അറബിക് കളോത്സവ സമ്മാനദാനം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും നിർവ്വഹിയ്ക്കും.



