മഹാരാഷ്ട്രയിൽ നിന്നുള്ള സംഘം 29/11/2024 വെള്ളിയാഴ്ച കടയ്ക്കൽ GVHSS സന്ദർശിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുന്നതിന് എത്തിയ ഈ സംഘം കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ നിലവിലുള്ള സൗകര്യങ്ങളെ കുറിച്ചും അവിടെ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുന്നതിന് കൂടിയാണ് സ്കൂളിൽ എത്തിയത്.

സ്കൂളിലെ പ്രവർത്തനങ്ങൾ നടന്നു കണ്ട സംഘം വളരെ സന്തോഷത്തോടുകൂടിയാണ് തിരികെ പോയത്. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം മനോജ് കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ, വൈസ് പ്രസിഡന്റ് ഷാനി. എസ് എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി, CDS ചെയർപേഴ്സൺ ശ്രീമതി രാജേശ്വരി, ശ്രീജ തുടങ്ങിയവർ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *