

കഴിഞ്ഞ ദിവസം ഇറങ്ങിയ പന്നി കൂട്ടം കോട്ടപ്പുറം, പുണർതത്തിൽ അധ്യാപകൻ അനിൽകുമാറിന്റെ വീട്ടിൽ കൃഷി ചെയ്തിരുന്ന ചേമ്പ്, മരച്ചീനി, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചു. ചേമ്പ് കൃഷി പൂർണ്ണമായും നശിപ്പിച്ചു. കോട്ടപ്പുറം പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് കൃഷിക്കാരുടെ ഉറക്കം കെടുത്തുകയാണ്.
പന്നികളുടെ ആക്രമണത്തിൽ റബ്ബർ മരങ്ങൾ ഉൾപ്പടെ നശിക്കുന്നത് പതിവാണ്.കുറച്ചു നാളുകളായി ഈ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചുവരുകയാണ്. കൃഷി നശിച്ചാൽ കർഷകന് യാതൊരു ആനുകൂല്യങ്ങളും ലഭിയ്ക്കുകയില്ല.അധികാരികൾ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ കൃഷിയിൽ നിന്നും കർഷകർ കൂട്ടത്തോടെ പിൻമ്മാറേണ്ടിവരുന്ന അവസ്ഥയാനുള്ളത്.



