

കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നവരാത്രി പുരസ്ക്കാരം പ്രശസ്ത നാടക, സീരിയൽ താരം കടയ്ക്കൽ സുനിലിന് സമ്മാനിച്ചു.


നവരാത്രി ആഘോഷത്തിന്റെ സമാപന ദിവസമായ 13-10-2023 ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ ആശംസ പത്രം കൈമാറി.സുനിൽ നാടക രംഗത്ത് കൂടിയാണ് സീരിയൽ രംഗത്തേയ്ക്ക് കടന്ന് വന്നത്.

ചുരുങ്ങിയ കാലം കൊണ്ട് മിനി സ്‌ക്രീനിൽ ഒട്ടനവധി ജനപ്രിയ വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.ഒട്ടനവധി നാടക പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്

നവരാത്രി ആഘോഷ സമിതി പ്രസിഡന്റ് എം എസ് സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ആഘോഷ സമിതി സെക്രട്ടറി ആർ പ്രഫുല്ലചന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു

വടക്കേവയൽ വാർഡ് മെമ്പർ ആർ സി സുരേഷ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാർ, ആർ സുരേന്ദ്രൻ പിള്ള, ബി രാജൻ എന്നിവർ സംസാരിച്ചു ആഘോഷ സമിതി ട്രഷറർ പി മോഹനൻ നന്ദി പറഞ്ഞു.



