
ഇട്ടിവ പഞ്ചായത്തിലെ മേളക്കാട് ജംഗ്ഷനിലും കടക്കൽ പഞ്ചായത്തിലെ വിപ്ലവ സ്മാരക ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റർ ലൈറ്റുകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സ്വിച്ച് ഓൺ ചെയ്തു .



എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആണ് മിനി മാസ്റ്റർ നിർമ്മാണം.2022-2023 ൽ മണ്ഡലത്തിലെ പതിനഞ്ചോളം കേന്ദ്രങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ അനുവദിച്ചത്. നിർമാണം പൂർത്തിയായ ബാക്കി ലൈറ്റുകളുടെ ഉദ്‌ഘാടനവും വരും ദിവസങ്ങളിൽ നിർവ്വഹിക്കാൻ സാധിക്കും.



