അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ നാം ഓരോരുത്തരും സജ്ജരായിരിക്കണമെന്ന് ജില്ലാ കളക്ടർ എൻ ദേവീദാസ്
ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അറിവുകള്‍ നേടിയാല്‍ സമയോചിത ഇടപെടലുകള്‍ക്ക് സഹായമാകും.സംസ്ഥാനതലത്തില്‍ ദുരന്തകളെ നിരീക്ഷിക്കാന്‍, പ്രവചിക്കാന്‍, മുന്നറിയിപ്പ് നല്‍കാന്‍, നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ട്.മുഴുവന്‍ ജില്ലകളിലും അടിയന്തര പ്രതികരണ സംവിധാനം ഒരുക്കി.പ്രദേശവാസികള്‍ക്കിടയില്‍ സേവനസന്നദ്ധരായവരെ ഉള്‍പ്പെടുത്തി സിവില്‍ ഡിഫന്‍സ് സേന രൂപീകരിച്ച് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും തുടര്‍ പരിശീലനങ്ങള്‍ ലഭ്യമാക്കുമെമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
തുടര്‍ന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആപ്ദാ മിത്ര സേനാംഗങ്ങളെ ബാഡ്ജും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.’യൂത്ത് ഇന്‍ ആക്ഷന്‍: ബില്‍ഡിങ് റെസിലിന്‍സ്’ എന്നതാണ് 2024 ലെ ദുരന്തലഘൂകരണ ദിനാചരണത്തിന്റെ സന്ദേശം.കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിര്‍മ്മല്‍കുമാര്‍ അധ്യക്ഷനായി.ദുരന്തമുഖങ്ങളിലെ സന്നദ്ധസേവനം – പരിമിതികളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി.
ജില്ലാ ഫയര്‍ ഓഫീസര്‍ വിശി വിശ്വനാഥ്, ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് എം. രമേശന്‍, ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ആപ്ദാ മിത്ര സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.