കൊല്ലം ഈസ്റ്റ് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കൊല്ലം എം എൽ എ എം മുകേഷ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി കെ ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ ദേവീദാസ് എന്നിവർ പങ്കെടുത്തു പ്ലാൻ സ്കിം 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപയുടെ ഭരണാനുമതിയിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് (KSHB) മുഖേനയാണ് പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായത്.

ജില്ലയിലെ 105 വില്ലേജ് ഓഫീസുകളിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കിമാറ്റുന്നതിന് ഭരണാനുമതി ലഭിച്ച 64 വില്ലേജ് ഓഫീസുകളിൽ 55 എണ്ണം ഇതിനോടകം തന്നെ സ്മാർട്ട് വില്ലേജ് ഓഫീസുകളായി പ്രവർത്തിച്ചുവരുന്നു.