

പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനിച്ചതിൽ പുനലൂർ താലൂക്കിനെ ഉൾപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.

എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ നിർവ്വഹിച്ചു.ചടങ്ങിൽ ബഹു. എം എൽ എ പി എസ് സുപാൽ അധ്യക്ഷതവഹിച്ചു.NK പ്രേമചന്ദ്രൻ MP,കൊല്ലം കളക്ടർ എൻ ദേവീദാസ്,

നഗരസഭ ചെയ്യർപേഴ്സൺ, ശ്രീമതി പുഷ്പലത, വൈസ് ചെയർമാൻ ശ്രീ രഞ്ജിത്ത് രാധാകൃഷ്ണൻ, വിവിധ വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ നേതാക്കൾ, വിവിധ വകുപ്പ് മേധാവികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.



