കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംബർ 14ന് സംഘടിപ്പിക്കുന്ന ശിശുദിന മഹാറാലി വൻ വിജയമാക്കി തീർക്കുന്നതിന് വേണ്ടിയാണ് സംഘാടകസമിതി രൂപീകരിച്ചത്.കളക്ടർ എൻ ദേവീദാസ് ഉദ്ഘാടനം ചെയ്തു ശിശുക്ഷമ്മ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി അധ്യക്ഷത വഹിച്ചു.ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് സ്വാഗതം ആശംസിച്ചു.
എഡിഎം നിർമ്മൽ കുമാർ, അഡീഷണൽ എസ്പി എൻ. ജിജി, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ലാൽ, CWC ചെയർമാൻ സനിൽ വെള്ളിമൺ, ശിശുക്ഷേമ സമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. മനോജ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സണൽ തൊടിയൂർ രാധാകൃഷ്ണൻ, ഹരിഹരനുണ്ണി, ശിശുക്ഷമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സുവർണ്ണൻ പരവൂർ നന്ദി രേഖപ്പെടുത്തി.
501 അംഗ സംഘടകസമിതി രൂപീകരിച്ചു.ചെയർമാൻ ജില്ലാ കളക്ടർ എൻ ദേവീദാസ്, കൺവീനർ അഡ്വ ഡി ഷൈൻ ദേവ്. ജില്ലയിലെ മന്ത്രിമാർ എന്നിവർ മുഖ്യ രക്ഷാധികാരികളുമാണ്.ശിശുദിന റാലിയിൽ കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ശിശുദിനാഘോഷം ഹരിത ചട്ടം പാലിച്ചാണ് നടത്തുന്നത്.