Month: October 2024

സെറിബ്രൽ പാൾസി ദിനം: നിപ്മറിൽ സെമിനാർ നടത്തി

ഇരിങ്ങാലക്കുട: ലോക സെറിബ്രൽ പാൾസി ദിനത്തോടനുബന്ധിച്ച് നിപ്മറിൽ സെമിനാർ സംഘടിപ്പിച്ചു.സെറിബ്രൽ പാൾസി ബാധിതരുടെ കുടുംബതല പരിപാലനം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സംസ്ഥാന ഭിന്ന ശേഷിക്കമ്മീഷണർ പ്രൊ. പി. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു…

മണ്ണാറശാല ആയില്യം; 26ന് ആലപ്പുഴ ജില്ലയിൽ അവധി

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് 26ന്‌ ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് കലക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

വാഹനത്തിന്റെ രേഖകൾ നഷ്ടപ്പെട്ടു

ഇരുചക്രവാഹനത്തിന്റെ ആർ സി ബുക്ക് (ഒർജിനൽ ), വാഹനവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ എന്നിവ അടങ്ങിയ ഒരു കവർ കടയ്ക്കലിൽ വച്ച് നഷ്ടപ്പെട്ടു കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. 9747631467

ബാലസംഘം കടയ്ക്കൽ ഏരിയ സമ്മേളനം

ബാലസംഘം കടയ്ക്കൽ ഏരിയ സമ്മേളനം എൻ എസ് സ്മാരക ഹാളിൽ നടന്നു. ബാലസംഘം ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനം ചെയ്തു.. ദേവിക അധ്യക്ഷയായി,പത്മകുമാർ സ്വാഗതം പറഞ്ഞു ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണൻ മാഷ്,ജില്ലാ കോഡിനേറ്റർ മിഥുൻ,സിപിഐ എം…

അരിപ്പ കോങ്കൽ ഏലായിൽ കൊയ്ത്തുൽത്സവം സംഘടിപ്പിച്ചു

കോങ്കൽ എലായിൽ കൊച്ചുകലുങ്ങ് കോങ്കലിൽ വീട്ടിൽ ശ്രീമാൻ ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന നാലേക്കർ നെൽകൃഷി ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. അരിപ്പ വാർഡ് മെമ്പർ പ്രിജിത്ത്. പി. അരളീവനം അധ്യക്ഷനായ ചടങ്ങിൽ റോയ്തോമസ്, ഷറഫുദ്ധീൻ തുടങ്ങിയവർ…

ചിതറയിൽ ആരംഭിച്ച മേഖല കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രവും ,മൊബൈൽ ഒപിയു ആൻഡ് ഐവിഎഫ് മൊബൈൽ ലബോറട്ടറിയും ഉദ്ഘാടനം ചെയ്തു

സംസ്ഥാനം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യമായ പദ്ധതികൾ എല്ലാം നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ചിതറ മൃഗാശുപത്രിയിൽ മേഖലാ കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉൽപാദനത്തിൽ രാജ്യത്ത്…

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണം. സന്ദർശക വീസയെന്നത്…

കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 25 ലക്ഷം മെട്രിക് ടൺ പാൽ: മുഖ്യമന്ത്രി

കേരളത്തിൽ പ്രതിദിനം 25 ലക്ഷം മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷീരമേഖല നൽകുന്നത് മഹത്തായ സംഭാവനയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷീരസംഘങ്ങൾക്കുള്ള ഏകീകൃത സോഫ്റ്റ്വെയർ ക്ഷീരശ്രീ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാലുത്പാദനം ക്രമാനുഗതമായി…

ഗുണ്ടാനേതാവ് ഓം പ്രകാശ് കസ്റ്റഡിയിൽ

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് കസ്റ്റഡിയിൽ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ലഹരിക്കടത്ത് ശൃംഖലയുമായുള്ള ബന്ധത്തെക്കുറിച്ച് നർകോട്ടിക്സ് വിഭാഗം ചോദ്യം ചെയ്യുന്നുവെന്നും റിപ്പോർട്ട്.

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ KIMSAT ഹോസ്പിറ്റൽ നിർമ്മിച്ചു നൽകിയ കാത്തിരുപ്പ് കേന്ദ്രത്തിന്റെ ഉദ്ഘടനം KIMSAT ചെയർമാൻ S. വിക്രമൻ നിർവഹിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്കിന് സമീപമാണ് കിംസാറ്റ് ഹോസ്പിറ്റൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം 02-10-2024 രാവിലെ 10 മണിയ്ക്ക് നടന്ന ചടങ്ങിൽ കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മന്ത്രി ജെ ചിഞ്ചുറാണി,…