Month: October 2024

അർബൻ ഗവേണൻസ്, സാനിറ്റേഷൻ മികവിന് ദേശീയ പുരസ്‌കാര നേട്ടത്തിൽ തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിനു കീഴിലെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷ (ഹഡ്‌കോ)ന്റെ രണ്ട് ദേശീയ പുരസ്‌കാരങ്ങൾ. അർബൻ ഗവേണൻസ്, സാനിറ്റേഷൻ എന്നീ രണ്ട് വിഭാഗത്തിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. ഇ-ഗവേണൻസ് സംവിധാനം ഉപയോഗിച്ച് ടാങ്കറിലുള്ള കുടിവെള്ള വിതരണം…

കടയ്ക്കൽ കഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടം മടത്തറ ശിവൻമുക്ക് സ്വദേശിയായ യുവാവ് മരണപ്പെട്ടു.

കടയ്ക്കൽ കാഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടത്തിൽ മടത്തറ ശിവന്മുക്ക് സ്വദേശിയായ 19 വയസുകാരൻ മരണപ്പെട്ടു.ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മോഹനവിലസത്തിൽ 19 വയസുകാരനായ അദ്വൈത് ആണ് മരണപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ…

ചടയമംഗലം റേഞ്ചിൽ ചാരായ വേട്ട തുടരുന്നു; കടയ്ക്കൽ സ്വദേശി അറസ്റ്റിൽ

ചടയമംഗലം ​എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യുടെ നേതൃത്വത്തിൽ കടയ്ക്കൽ ഭാഗത്തു നടത്തിയ രാത്രികാല പട്രോളിങ്ങിൽ ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ കടയ്ക്കൽ തൃക്കണ്ണാപുരം മിച്ചഭൂമിയിൽ ജലീൽ മകൻ 21 വയസുള്ള അൽത്താഫ് താമസിക്കുന്ന വീട്ടിൽ നിന്നും…

ഒക്ടോബർ 19-ാം തീയതി ചവറ IIIC ക്യാമ്പസിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കരിയർ എക്സ്പോ സംഘടിപ്പിക്കുന്നു

ഈ മാസം 19-ാം തീയതി ചവറ IIIC ക്യാമ്പസിൽ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ കരിയർ എക്സ്പോ സംഘടിപ്പിക്കുന്നു.വിദ്യാർത്ഥികൾക്കും തൊഴിലാർഥികൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിനായി ഗവണ്മെന്റ് മിഷനുകളും, നൈപുണ്യ പരിശീലന സ്ഥാപനങ്ങളും ഒരുമിച്ചാണ് ഈ എക്സ്പോ ഒരുക്കുന്നത്.ജില്ലയ്ക്ക് പുറത്തും വിദേശത്തുമുള്ള തൊഴിൽ…

മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2024-25 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍ ബ്രാന്‍ഡ് അംബാസിഡറായി രശ്‌മിക മന്ദാന

നടി രശ്മിക മന്ദാനയെ ദേശീയ അംബാസഡറായി തെരഞ്ഞെടുത്ത് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്‍റര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. രാജ്യത്ത് സൈബര്‍ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ മുഖമായാണ് തെന്നിന്ത്യന്‍ ചലച്ചിത്ര താരത്തെ നിയോഗിച്ചിട്ടുള്ളത്. സൈബര്‍ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ…

10 കോടി ചെലവിൽ എംപിഐയുടെ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് നിർമ്മാണം ഉടൻ ആരംഭിക്കും : മന്ത്രി ജെ ചിഞ്ചുറാണി

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവിൽ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ (എംപിഐ) മേൽനോട്ടത്തിൽ ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ…

ചടയമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി.പി.ഹയർസെക്കൻ്ററി സ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്

ചടയമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി.പി.ഹയർസെക്കൻ്ററി സ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. HSS വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി ഫെസ്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും HS വിഭാഗം ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ്…

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക്…

പുനലൂർ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ കെ രാജൻ നിർവ്വഹിച്ചു.

പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുറക്കാൻ തീരുമാനിച്ചതിൽ പുനലൂർ താലൂക്കിനെ ഉൾപ്പെടുത്തി റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി…