വാൽപ്പാറയിൽ പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം
വാൽപ്പാറയിൽ പുലിയുടെ ആക്രമണം. വാൽപ്പാറ കേരള തമിഴ്‌നാട് അതിർത്തിയിലാണ് ആറുവയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. ജാർഖണ്ഡ് സ്വദേശി അപ്‌സര ഖാത്തൂറാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം പോകുന്നതിനിടെ പുലി കുട്ടിയെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേർന്ന അതിർത്തിയിൽ കണ്ടെത്തി.