നവരാത്രി സമാപന സമ്മേളനവും, നവരാത്രി പുരസ്കാര സമർപ്പണവും കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നവരാത്രി ആഘോഷ സമിതി പ്രസിഡന്റ്‌ എം എസ് സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ആഘോഷ സമിതി സെക്രട്ടറി ആർ പ്രഫുല്ലചന്ദ്രൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.വടക്കേവയൽ വാർഡ് മെമ്പർ ആർ സി , സുരേഷ്,നവരാത്രി പുരസ്‌കാര നേതാവ് കടയ്ക്കൽ സുനിൽ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാർ, ആർ സുരേന്ദ്രൻ പിള്ള, ബി രാജൻ ,എന്നിവർ സംസാരിച്ചു ആഘോഷ സമിതി ട്രഷറർ പി മോഹനൻ നന്ദി പറഞ്ഞു.

ഈ വർഷത്തെ നവരാത്രി മഹോത്സവവും, വിദ്യാരംഭ വും ഒക്ടോബർ 4 മുതൽ 13 വരെ കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിൽ (പഴനട) നടന്നു..നവരാത്രി ആഘോഷ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ക്ഷേത്ര കലകൾ,അനുബന്ധ കലാപരിപാടികൾ, എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു..കടയ്ക്കൽ മഹാ ശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് സ്റ്റേജ് പരിപാടികൾ അരങ്ങേറിയത്.അവസാന ദിവസമായ വിജയദശമി ദിനത്തിൽ പാവല്ല ആഡിറ്റോറിയത്തിൽ അന്നദാനം നടന്നു. നൂറ് കണക്കിന് കുരുന്നുകൾ അറിവിന്റെ അദ്യാക്ഷരം കുറിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/IHGbDcvFBSK11SoiIboCOF

Leave a Reply

Your email address will not be published. Required fields are marked *