മാസ്റ്റർ അദ്വൈത് ഡി ക്ക് കൽക്കട്ടയിലെ സ്വാമി വിവേകാനന്ദ ആർട്ട്‌ & കൾച്ചറൽ ഫൌണ്ടേഷൻ “ബോർണിക” നാഷണൽ ആർട്ട് ഫെസ്റ്റിവൽ 2024
ദേശീയ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

ചടയമംഗലം ഗവണ്മെന്റ് യു പി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ഉമ്മനാട് ശ്രീ ദീപത്തിൽ ചലച്ചിത്ര പിന്നണിഗാന രചയിതാവും സംവിധായകനുമായ ദീപു RS ചടയമംഗലത്തിന്റെയും ഉർവശിയുടെയും മകനാണ്, അർജുൻ കൃഷ്ണയാണ് സഹോദരൻ.

2023 ൽ മഹാരാഷ്ട്രയിലെ ഔറങ്കാബാദിൽ നടന്ന അജന്ത എല്ലോറ നാഷണൽ ആർട്ട്‌ കോമ്പറ്റീഷനിലും അദ്വൈത് ന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.മൂന്നര വയസ് മുതൽ ചിത്രരചന ആരംഭിച്ച അദ്വൈത് പ്രത്യേക പരിശീലനം കൂടാതെ തന്നെ ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു കഴിഞ്ഞു

കലാ,കായിക,സാഹിത്യ, പഠന മികവിന് 2022 ൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്റ്റുഡന്റ് ഓഫ് ദി ഇയർ ആയും തെരഞ്ഞെടുത്തിരുന്നു