
അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള ചടയമംഗലം സബ് ജില്ലാ സ്കൂൾ കാലോത്സവം 2024 നവംബർ 4,5,6,7 തീയതികളിൽ കടയ്ക്കൽ GVHSS ൽ നടക്കുന്നു.കടയ്ക്കൽ GVHSS ലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി അഭിനവാണ് ലോഗോ രൂപകൽപ്പന ചെയ്തത്.

ചടയമംഗലം എ ഇ ഒ ജ്യോതി ടീച്ചറിന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാർ ലോഗോ നൽകി പ്രകാശനം ചെയ്തു സ്കൂൾ പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ടി. ആർ.തങ്കരാജ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സബിത സ്കൂൾ പ്രിൻസിപ്പാൾ നജീം, പ്രധാന അധ്യാപകൻ റ്റി വിജയകുമാർ,എസ് എം സി ചെയർമാൻ എസ് വികാസ്, പത്ര മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു



