

ചടയമംഗലം സബ്ജില്ലാ സ്കൂൾ കലോത്സവം, 2024 നവംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായി, കടയ്ക്കൽ ചിങ്ങേലി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുകയാണ്.
ഈ കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിനായി കുട്ടികൾക്കിടയിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ പങ്കെടുത്ത 30 കുട്ടികളിൽ നിന്നും സെലക്ട് ചെയ്യപ്പെട്ട കലോത്സവത്തിന്റെ ലോഗോ ഇന്ന്(17-10-2024) രാവിലെ 11 മണിക്ക് സ്കൂൾ SPC ഹാളിൽ വിളിച്ചു ചേർക്കപ്പെടുന്ന ഒരു പത്രസമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്യുകയാണെന്ന് സംഘാടക സമിതി അറിയിച്ചു



