ചടയമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിൽ കുറ്റിക്കാട് സി.പി.ഹയർസെക്കൻ്ററി സ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. HSS വിഭാഗം ശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐ.ടി ഫെസ്റ്റ് എന്നിവയിൽ ഒന്നാം സ്ഥാനവും HS വിഭാഗം ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് ഈ ഗ്രാമീണ വിദ്യാലയം നേട്ടം കൈവരിച്ചത്. ആകെ 681 പോയിന്റാണ് സ്‌കൂളിന് ലഭിച്ചത്,503 പോയിന്റ് നേടിയ VV HS പോരേടത്തിന് രണ്ടാം സ്ഥാനവും,424 പോയിന്റോടെ കടയ്ക്കൽ GVHSS മൂന്നാം സ്ഥാനവും ലഭിച്ചു. ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം പോരേടം വിവോകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സാം കെ.ഡാനിയേൽ ശാസ്ത്രമേളയ്ക്ക് ദീപം തെളിച്ചു.സാമൂഹികശാസ്ത്രമേളയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിലും ഗണിതശാസ്ത്രമേളയ്ക്ക് വൈസ് പ്രസിഡന്റ് എ.രാജുവും ഐ.ടി.മേളയ്ക്ക് വിദ്യാഭ്യാസകാര്യ ചേയർപേഴ്‌സൺ ഷംന നിസാമും പ്രവൃത്തിപരിചയമേളയ്ക്ക് ക്ഷേമകാര്യ ചെയർമാൻ എം.ആർ.വിഷ്ണുരാജും ദീപം തെളിച്ചു.

എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 2500-ലധികം വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു സമാപനസമ്മേളനം ചൊവ്വാഴ്ച നാലിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.