കൊല്ലം- തേനി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കലക്ടറിന്റെ അധ്യക്ഷതയില്‍ എം.പിമാരും എം.എല്‍.എമാരും പങ്കെടുത്ത അവലോകനയോഗം ചേര്‍ന്നു.
ദേശീയപാത 183 ല്‍ ഉള്‍പ്പെടുന്ന കൊല്ലം ഹൈസ്‌കൂള്‍ ജഗ്ഷൻ മുതല്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആലിഞ്ഞിമൂട് വരെയുള്ള 62 കിലോമീറ്റര്‍ ദേശീയപാതയുടെ വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്തു.പെരിനാട് മേല്‍പ്പാലം മുതല്‍ ഭരണിക്കാവ് വരെയുള്ള ബൈപ്പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ യോഗത്തില്‍ അവതരിപ്പിച്ചു.വിശദ ചര്‍ച്ചയ്ക്ക് നവംബര്‍ 22ന് അടുത്ത യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടർ എൻ ദേവീദാസ്,എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എം മുകേഷ്, പി സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.