കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്കിന് സമീപമാണ് കിംസാറ്റ് ഹോസ്പിറ്റൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഇതിന്റെ ഉദ്ഘാടനം 02-10-2024 രാവിലെ 10 മണിയ്ക്ക് നടന്ന ചടങ്ങിൽ കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു.

മന്ത്രി ജെ ചിഞ്ചുറാണി, ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ഷാനി, സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ വേണു, കെ എം മാധുരി,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുധിൻ കടയ്ക്കൽസെക്രട്ടറി പി അശോകൻ, പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!