

27-10-2024 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ നടന്നു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു,



വൈസ് പ്രസിഡന്റ് പി പ്രതാപൻ സ്വാഗതം പറഞ്ഞു.അനുശോചന പ്രമേയം ബാങ്ക് ഭരണ സമിതി അംഗം എൻ ആർ അനിൽ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു, സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ, തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ ആർ ലത, എ ഷിബു, ഡി മോഹൻദാസ്,

ഇ വി ജയപാലൻ, എ കമറുദ്ദീൻ, കെ ഷാജഹാൻ, ആർ സജീവ് കുമാർ, എസ് സിന്ധു, ആർ സീന, വി വിനോദ്, കെ എൽ സലിൻ സി ദീപു, അഡ്വ റ്റി ആർ തങ്കരാജ്, സുധിൻ കടയ്ക്കൽ, ബാങ്ക് ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

ബാങ്കിന്റെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, കണക്കും, 2025-26 വർഷത്തെ ബഡ്‌ജറ്റും, ബൈല ഭേദഗതികളും അവതരിപ്പിപ്പിച്ചു, കൂടാതെ കിംസാറ്റ് ആശുപത്രിയുടെ 2023-24 വർഷത്തെ വരവ് ചിലവ് കണക്കുകളും, ബാക്കി പത്രവും, 2025-വർഷത്തെ ബാഡ്ജറ്റും പൊതുയോഗത്തിൽ ബാങ്ക് സെക്രട്ടറി പി അശോകൻ അവതരിപ്പിച്ചു




