
ചടയമംഗലം സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ കടയ്ക്കൽ GVHSS ഓവറോൾ ചാമ്പ്യന്മാരായി. 2024 ഒക്ടോബർ 3,4,5,7 തീയതികളിലായി കടയ്ക്കൽ GVHSS ൽ നടന്ന സബ്ജില്ലാ സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 219.5 പോയിന്റുകൾ നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
140 പോയിന്റു കളോടെ CPHSS കുറ്റിക്കാട് രണ്ടാം സ്ഥാനവും 119 പോയിന്റുകളോടെ ചിതറ GHSS മൂന്നാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ സ്കൂളുകൾക്കുള്ള ട്രോഫികളും വ്യക്തിഗത ചാമ്പ്യന്മാരായ കുട്ടികൾക്കുള്ള മെഡലുകളും കടയ്ക്കൽ GVHSS ൽ നടന്ന ചടങ്ങിൽ വച്ച് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം മനോജ് കുമാർ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ ശ്രീ റ്റി വിജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ വാർഡ് മെമ്പർ ശ്രീമതി സബിത ഡി എസ്, പ്രിൻസിപ്പാൾ ശ്രീ നജീം എ, VHSE പ്രിൻസിപ്പാൾ ശ്രീമതി റജീന എസ്, AEO ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീ ബിപിൻ, ട്രോഫി കമ്മിറ്റി കൺവീനർ ശ്രീ അനീഷ് വയ്യാനം, സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി ശ്രീ സന്തോഷ് പി തോമസ് എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://chat.whatsapp.com/IHGbDcvFBSK11SoiIboCOF


