

കടയ്ക്കൽ കിംസാറ്റ് ആശുപത്രിയിൽ പുതുതായി ആരംഭിയ്ക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം അബ്ദുൽ ഹലിം ഉദ്ഘാടനം ചെയ്യും.


Kimsat ചെയർമാൻ എസ് വിക്രമൻ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ, ബാങ്ക് സെക്രട്ടറി പി അശോകൻ, മെഡിക്കൽ സൂപ്രണ്ട് ഡോ മുഹമ്മദ് ഹുസൈൻ, ഗവേർണിഗ്ബോഡി അംഗങ്ങൾ ബാങ്ക് ഭരണ സമിതി അംഗങ്ങൾ,ജീവനക്കാർ എന്നിവർ പങ്കെടുക്കും.

ഹൃദ്രോഗം കൂടുതൽ കൂടുതൽ വ്യാപകമാകുമ്പോൾ, ജാഗ്രതയും മെഡിക്കൽ സൗകര്യങ്ങളുടെ വിപുലീകരണവും ആവശ്യമാണ്. അതിനാലാണ് കിംസാറ്റിലും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കിയത്.

നാട്ടിലെ സാധാരക്കാർക്കും ഹാർട്ട്‌കെയർ സേവനങ്ങൾ നൽകാനും,ഹൃദ്രോഗത്തെ വളരെ പെട്ടന്ന് തന്നെ കണ്ടെത്തി അതിന് ശരിയായ പരിചരണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും ഈ കാത്ത് ലാബ് സംവിധാനത്തിലൂടെ കഴിയും.



