തൃശൂര്‍: അമ്മാടം സ്വദേശിയില്‍ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പകരം തങ്കക്കട്ടി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി.

കൊരട്ടി ചെറുവാളൂര്‍ സ്വദേശി തെക്കുംത്തല വീട്ടില്‍ ജിക്‌സണെയാണ് (47) തൃശൂര്‍ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സ്വര്‍ണാഭരണങ്ങള്‍ക്ക് തുല്യമായ തങ്കക്കട്ടി 15 ദിവസത്തിനുള്ളില്‍ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊത്തം 2,73,41,491 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രണ്ട് ദിവസങ്ങളിലായി പ്രതികള്‍ വാങ്ങിയത്

എന്നാല്‍ പണമോ സ്വര്‍ണാഭരണങ്ങളോ തങ്കകട്ടികളോ തിരികെ കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. തുടര്‍ന്ന് മെയ് മാസത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍സ്‌പെക്ടര്‍ സുജിത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് തുടരന്വേഷണം തൃശൂര്‍ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോയുടെ ഉത്തരവു പ്രകാരം കൈമാറി.

ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വൈ. നിസാമുദ്ദീന്‍ കേസ് ഏറ്റെടുത്ത് അന്വേഷിക്കുകയും ചെയ്തു. അന്വേഷണത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. പ്രതികള്‍ നിരവധി പേരെ ഇത്തരത്തില്‍ കബളിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *